മനാമ: ഇന്നലെ മനാമ ഓർഡ് സൂക്ക് ഷേക്ക് അബ്ദുളള റോഡിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു മൃതദേഹം കണ്ടെടുത്തു.എന്നാൽ മരിച്ചത് ഏത് രാജ്യക്കാരനാണ് എന്നത് തിച്ചറിഞ്ഞിട്ടില്ല. തീപ്പിടുത്തമുണ്ടായ പ്രദേശത്ത് അധികൃതർ ഇന്ന് പുലർച്ചയോടെ നടത്തിയ തിരച്ചിലിനിടയിലാണ് ഒരു മൃതദേഹം കണ്ടെടുത്തത്.സംഭവത്തിൽ പരിക്കേറ്റ ആറോളം ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.തീ പിടിച്ച കെട്ടിടത്തിൽ നിന്ന് ആത്മരക്ഷാർത്ഥം ചാടിയവരും, പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.