ന്യൂഡല്‍ഹി: മുഖ്യമന്ത്രി താത്പര്യം എടുത്താല്‍ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കോഴിക്കോടാണോ എന്ന ചോദ്യത്തിന്, അതൊക്കെ മുഖ്യമന്ത്രിക്ക് അറിയാം എന്ന് സുരേഷ് ഗോപി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
എയിംസിന് വേണ്ടി കഠിനമായി പരിശ്രമിക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എയിംസിന് വേണ്ടി നല്കിയ സ്ഥലം പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ലിസ്റ്റില്‍ വന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ലിസ്റ്റില്‍ വന്നാല്‍ ബജറ്റില്‍ വെച്ച് തീര്‍ച്ചയായും സാധിച്ചെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നിലവില്‍ കോഴിക്കോട് ജില്ലയാണ് സംസ്ഥാന സര്‍ക്കാര്‍ എയിംസിന് വേണ്ടി സ്ഥലം കണ്ടിരിക്കുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശമായ കാസര്‍കോട് എയിംസ് പോലൊരു ആരോഗ്യ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. പ്രദേശവാസികള്‍ വന്‍ തോതില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
The post എയിംസിനുവേണ്ടി ശ്രമിക്കും, മുഖ്യമന്ത്രി താത്പര്യമെടുക്കണമെന്ന് സുരേഷ് ഗോപി appeared first on Keralabhooshanam Daily.