തൃശ്ശൂര്‍: തൃശ്ശൂരിലെ തോല്‍വിയില്‍ സിപിഐയുടെ അതൃപ്തിക്ക് പിന്നാലെ മേയര്‍ എം.കെ. വര്‍ഗീസിനെ സിപിഎം വിളിച്ചുവരുത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ സിപിഎം ജില്ലാ സെക്രട്ടറിയുമായി മേയര്‍ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ സംഭവത്തിലാണ് സിപിഐ അതൃപ്തി അറിയിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി മേയര്‍ എം.കെ വര്‍ഗീസുമായുമായി കൂടിക്കാഴ്ച നടത്തി.
സുരേഷ് ഗോപിയോട് പ്രത്യക ആഭിമുഖ്യം തനിക്കില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേയര്‍ പ്രതികരിച്ചു. മറിച്ചുള്ള പ്രചാരണം രാഷ്ട്രീയ പ്രേരിതമാണ്. പദ്ധതികളുമായി ബന്ധപ്പെട്ട് സംസാരിച്ചാല്‍ അത് രാഷ്ട്രീയവല്‍ക്കരിക്കരുത്. ഇടതുപക്ഷത്തിനൊപ്പമാണ് താന്‍ നില്‍ക്കുന്നത്. തന്നെ മേയറാക്കിയത് സിപിഎമ്മാണ്. അവരുടെ നയം ഉള്‍ക്കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് എന്റെ ചേംബറില്‍ വരാന്‍ അവകാശമില്ലേ? വന്നയാള്‍ക്ക് താന്‍ ചായ കൊടുത്തത് തെറ്റാണോ? വൈറ്റ് പാലസ് ഹോട്ടലില്‍ ഒരു യോഗത്തിനാണ് താന്‍ പോയത്. തൊട്ടടുത്ത ഭാരത് ഹോട്ടലില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ സുരേഷ് ഗോപിയെ കണ്ടു. സുരേഷ് ഗോപി ഫിറ്റാണോ എന്ന പ്രസ്താവനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ജില്ലാ സെക്രട്ടറി വിളിച്ചു വരുത്തിയതല്ല. ഞാന്‍ മറ്റൊരു കാര്യത്തിന് പോയതാണ്. അപ്പോള്‍ അദ്ദേഹം മാധ്യമ വാര്ത്തകളെപ്പറ്റി പറഞ്ഞു. തുടര്‍ന്നാണ് വിശദീകരണം നല്കാന് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും വര്‍ഗീസ് വ്യക്തമാക്കി.
The post തൃശ്ശൂര്‍ തോല്‍വി: മേയറെ വിളിച്ചുവരുത്തി സിപിഎം; സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്ന് എംകെ വര്‍ഗീസ് appeared first on Keralabhooshanam Daily.