അടിമാലി: കോഴിക്കറി വെന്തില്ലെന്നാരോപിച്ച് മദ്യപസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി. ഞായറാഴ്ച രാത്രി എട്ടിന് കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയിൽ പ്രവർത്തിക്കുന്ന ‘ബ്ലാക്ക്പെപ്പർ’ ഹോട്ടലിലാണ് ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്ന് എത്തിയ മൂന്ന് യുവാക്കൾ അതിക്രമം കാട്ടിയത്.
ഇവർ വാങ്ങി കഴിച്ച കോഴിക്കറി വെന്തില്ലെന്ന് പറഞ്ഞാണ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണീച്ചറുകളും തകർക്കുകയും ചെയ്തത്. കടയിൽ ഭക്ഷണം കഴിക്കാൻ വന്ന രണ്ട് പേരെയും ഇവർ കയ്യേറ്റം ചെയ്തു. വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.