മനാമ: ബഹ്റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024-25വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജൂൺ 6 വെള്ളിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം സെന്റ് പോൾസ് പള്ളിയിൽ വച്ച് നടന്നു. റവ.മാത്യു ചാക്കോ അധ്യക്ഷത വഹിച്ച യോഗത്തിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അനുഗ്രഹീത ഗായകനും കലാകാരനും ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ് ഹോള്‍ഡറുമായ ഫാ. ബിബിൻ ബിജോയി പ്രവർത്തനോദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു.
സെക്രട്ടറി ശ്രീ ജെഫിൻ ഡാനി അലക്സ് സ്വാഗതം അറിയിച്ചു, യുവജനസഖ്യം വൈസ് പ്രസിഡൻറ് ശ്രീ. അനീഷ് സി. മാത്യു വന്ന് ചേർന്നവർക്ക് നന്ദി അറിയിച്ചു സീനിയർ ഫ്രണ്ട്സിനെ പ്രതിനിധീകരിച്ചു ശ്രീ. ടോം സി. ജോൺ ആശംസകൾ അറിയിച്ചു.