മനാമ: നാളെ നാട്ടിലേക്ക് പോകാനിരിക്കെയാണ് കോഴിക്കോട് വടകര വില്യാപ്പള്ളി ചെരിപ്പൊയിൽ സ്വദേശി ഫാസിൽ പൊട്ടക്കണ്ടിയെ(28 ) മരണം കവർന്നത്. അടുത്തദിവസം നാട്ടിലേക്കു പോകാൻ ടിക്കറ്റെടുത്തിരുന്നു. മനാമ സൂഖിലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. രണ്ടു വർഷമായി ബഹ്റൈനിലുള്ളഫാസിൽ റെഡിമെയ്ഡ് വസ്ത്ര ഷോപ്പിലെ ജീവനക്കാരനായിരുന്നു. വില്യാപ്പള്ളിചേരിപ്പൊയിൽ പൊട്ടക്കണ്ടി മൊയ്തുവിന്റെയും ഫാത്തിമയുടേയും മകൻ ആണ്. ഫായിസ് , ഷിനാസ് എന്നിവരാണ് സഹോദരങ്ങൾ. കെ.എം.സി.സി മയ്യിത്പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹംനാട്ടിൽ കൊണ്ട് പോകുന്നതിനുള്ളനടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.