മസ്കത്ത്: നിർമാണത്തിലിരിക്കുന്ന വീടുകളിൽനിന്നും മോഷണം നടത്തിയ സംഭവത്തിൽ ആറ് വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
വീടുകളിൽനിന്നും വാണിജ്യ കമ്പനികളിൽനിന്നും ഇലക്ട്രിക്കൽ കേബിളുകളും വയറുകളും മോഷ്ടിച്ചതിന് ആറ് ഏഷ്യക്കാരെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എൻക്വയറിസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ആണ് പിടികൂടിയത്. അവർക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.