കോഴിക്കോട്: നവോത്ഥാന സമിതി വൈസ് ചെയര്മാന് പദവി ഹുസൈന് മടവൂര്‍ രാജിവെച്ചു. ഇടത് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തി എന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് നടപടി. നവോത്ഥാന സമിതി ചെയര്‍മാനാണ് വെള്ളാപ്പള്ളി നടേശന്. രാജിക്കത്ത് ഉടന്‍ ചെയര്മാന് കൈമാറുമെന്ന് ഹുസൈന് മടവൂര്‍ അറിയിച്ചു.
മുസ്ലിം സമുദായം സര്‍ക്കാറില്‍ നിന്ന് അവിഹിതമായി പലതും നേടിയെടുക്കുന്നുവെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. പ്രത്യേക വിഭാഗങ്ങളെ പ്രത്യേകമായി താലോലിക്കുന്നു. മുസ്ലീംങ്ങളെ എങ്ങനെയൊക്കെ പ്രീണിപ്പിക്കാമെന്നാണ് ഇടതുപക്ഷ ചിന്ത. മുസ്ലീംങ്ങള്‍ക്ക് ചോദിക്കുന്നതെല്ലാം നല്കി. ഈഴവര്‍ക്ക് ചോദിക്കുന്നത് ഒന്നും തരുന്നില്ല. കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നവര്‍ വൈകുന്നേരം ആവുമ്പോഴേക്കും കാര്യം സാധിച്ച് മടങ്ങുന്നു. ഈഴവര്‍ക്ക് നീതി കിട്ടുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന. ക്രിസ്ത്യാനികള്‍ക്ക് പോലും സിപിഐഎമ്മിനോട് വിരോധം ഉണ്ടായി. ന്യൂനപക്ഷക്കാരന് മാത്രം സിപിഎം എല്ലാ പദവിയും അവസരവും നല്‍കുന്നുവെന്നും വെള്ളാപ്പള്ളി നടേശന് ആരോപിച്ചിരുന്നു.
The post നവോത്ഥാന സമിതി വൈസ് ചെയര്മാന് പദവി രാജിവെച്ച് ഹുസൈന് മടവൂര്‍; നടപടി വെള്ളാപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് appeared first on Keralabhooshanam Daily.