തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. വയനാട് ലോകസഭാ ഉപതിരഞ്ഞെടുപ്പില്‍ നവ്യ ഹരിദാസ് സ്ഥാനാര്‍ഥിയാവും. പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കര കെ. ബാലകൃഷ്ണനുമാണ് മത്സരത്തിനറങ്ങുന്നത്. നിലവിൽ കോഴിക്കോട് കോര്പ്പറേഷന് കൗണ്‍സിലറാണ് നവ്യ.
ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ ബി.ജെ.പി പ്രഖ്യാപിച്ചത്.
വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. കൽപറ്റയിൽ റോഡ്ഷോയിൽ പങ്കെടുത്തശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ല കലക്ടർക്ക് പത്രിക നൽകുക. ലോക്സഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം.പിയുമായ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ വാർത്തസമ്മേമളനത്തിൽ പറഞ്ഞു.