ഷാർജ: വനിത ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഞായറാഴ്ച ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി നടന്ന രണ്ടാം സെമിയിൽ വെസ്റ്റിൻഡീസിനെ എട്ട് റൺസിന് തോൽപിച്ചാണ് ന്യൂസിലൻഡിന്റെ ഫൈനൽ പ്രവേശനം.
ആദ്യം ബാറ്റുചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 128 റൺസെടുത്തപ്പോൾ, വെസ്റ്റിൻഡീസ് മറുപടി 20 ഓവറിൽ എട്ടുവിക്കറ്റിന് 120 റൺസിൽ അവസാനിച്ചു. ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ഞായറാഴ്ച രാത്രി 7.30ന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനൽ.