ബംഗളൂരു: ഐ.എസ്.എലിൽ പഞ്ചാബിനെതിരെ ഏക ഗോൾ ജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നില ഭദ്രമാക്കി ബംഗളൂരു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ നവോറം റോഷൻ സിങ് നേടിയ ഗോളാണ് കളിയുടെ വിധി നിർണയിച്ചത്. പൊസഷനിൽ മുന്നിൽനിന്നെങ്കിലും ഗോൾനീക്കങ്ങളിൽ പഞ്ചാബായിരുന്നു ഒരു പണത്തൂക്കം മുന്നിൽ.
കൊൽക്കത്ത ഡെർബിയിൽ ഇന്ന് ഈസ്റ്റ് ബംഗാൾ ബദ്ധവൈരികളായ മോഹൻ ബഗാനെ നേരിടും. പുതിയ പരിശീലകനു കീഴിൽ ഭാഗ്യം തിരിച്ചുപിടിക്കാനായാണ് ഈസ്റ്റ് ബംഗാളിന്റെ ഇറക്കം.