കൊച്ചി: സ്ഥാനാർഥി പട്ടിക ഏതെങ്കിലും ഒരു വ്യക്തി എടുത്ത തീരുമാനമല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി.
പാര്‍ട്ടി നേതൃത്വം കൂടിയാലോചിച്ച് എടുത്ത തീരുമാനമാണത്. സ്ഥാനാർഥി നിര്‍ണയ സമയത്ത് ചിലര്‍ക്കൊക്കെ സൗന്ദര്യ പിണക്കം ഉണ്ടാകും. എല്ലാ പാര്‍ട്ടിയിലും ഇതുണ്ട്. ഇത് എവിടെ വരെ പോകണമെന്ന് തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്. പാലക്കാട് യു.ഡി.എഫ് സ്ഥാനാർഥി തന്നെ വിജയിക്കും. അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. അതില്‍ നിന്ന് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
താഴെത്തട്ട് മുതല്‍ വലിയ തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മൂന്ന് മണ്ഡലങ്ങളിലും വളരെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. മൂന്ന് സ്ഥാനാർഥികളെയും വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.