ചെന്നൈ: നിർത്തിയിട്ട ചരക്ക് ട്രെയിനിലേക്ക് പാസഞ്ചർ ട്രെയിൻ ഇടിച്ചുകയറി മൂന്ന് കോച്ചുകൾക്ക് തീപിടിച്ചു. തിരുവള്ളൂവർ ഗുമ്മിടിപൂണ്ടിക്ക് സമീപം കവരൈപ്പേട്ടയിലാണ് അപകടം. 13 കോച്ചുകൾ പാളം തെറ്റി. പരിക്കേറ്റ നിരവധി പേരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ആളപായമില്ലെന്നാണ് സൂചന. രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്.
മൈസുരു – ദർബാംഗ ഭാഗമതി ട്രെയിൻ കവരൈപ്പേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്കു ട്രെയിനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഗ്നിരക്ഷാസേനയും ദേശീയ ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി.
തിരുവള്ളൂർ ജില്ല കലക്ടർ ടി. പ്രഭുശങ്കറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു. ബോഗിക്ക് തീപിടിച്ചത് അഗ്നിശമന സേന അണച്ചു. എക്സ്പ്രസ് ട്രെയിൻ ട്രാക്ക് മാറി, നിർത്തിയിട്ട ചരക്കുവണ്ടിയിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഹെൽപ് ലൈൻ: 044-25354151, 044-24354995.