കൊല്ലം: കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊല്ലത്ത് ഫ്ലക്സ് ബോര്‍ഡുകള്‍. ചിന്നക്കടയിലാണ് ഫ്ലക്സ് ഉയര്‍ന്നത്. കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട കെ എം നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ് ധീരനായ പോരാളിക്ക് അഭിവാദ്യങ്ങള്‍ എന്നാണ്’ എന്നാണ് ഫ്ലക്സില്‍ എഴുതിയിരിക്കുന്നത്. മുരളീധരനെ പിന്തുണച്ച് നേരത്തെ കോഴിക്കോട് നഗരത്തിലും ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് തോറ്റതിന് പിന്നാലെ തൃശൂര്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പോര് തുടരുകയാണ്. തൃശൂര്‍ ഡിസിസിയില്‍ ഇന്നും പോസ്റ്ററുകള്‍ പതിച്ചു. യുഡിഎഫ് ചെയര്മാന് എംപി വിന്‍സന്റിനും അനില്‍ അക്കരയ്ക്കും എതിരെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെയാണ് ഗ്രൂപ്പ് തിരിഞ്ഞ് പോസ്റ്ററുകള്‍ പതിക്കുന്നത് തുടരുന്നത്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും മുന്‍ എം പി ടി എന്‍ പ്രതാപനുമെതിരെ കഴിഞ്ഞ ദിവസങ്ങളിലും പോസ്റ്റര്‍ ഉയര്‍ന്നിരുന്നു.
The post ‘നിങ്ങള്‍ ഞങ്ങളുടെ ഹൃദയമാണ്’; കെ മുരളീധരനെ പിന്തുണച്ച് കൊല്ലത്ത് ഫ്ലക്സ്, തൃശൂരില്‍ അനില്‍ അക്കരക്കെതിരെ പോസ്റ്റര്‍ appeared first on Keralabhooshanam Daily.