മനാമ: സ്തുത്യർഹവും അഭിമാനകരവുമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചചെയർമാൻ ശ്രീ. സുനീഷ് സുശീലന്റെയും ജനറൽ സെക്രട്ടറി ശ്രീ. വി. ആർ. സജീവന്റെയും നേതൃത്വത്തിലുള്ള എസ്.എൻ.സി.എസ്സ് പന്ത്രണ്ടംഗ ഭരണസമിതിതങ്ങളുടെ രണ്ടു വർഷക്കാലയളവിൽ നൂതനവും അഭിമാനാർഹവുമായപ്രവർത്തനങ്ങളാണ് ബഹ്റൈൻ സമൂഹത്തിന് മുമ്പിൽ കാഴ്ചവച്ചത്.
ഇന്ന് (07.04,2024) രാവിലെ മുതൽ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിആസ്ഥാനത്ത് നടന്ന് വരുന്ന ആനുവൽ ജനറൽബോഡി മീറ്റിങ്ങിനു ശേഷം പുതിയഭരണസമിതി നിലവിൽ വരും.
ദൈനംദിന ഭരണചുമതലകൾക്ക് പുറമേ സ്ലാഘനീയവും ചടുലവുമായ നിരവധിപ്രോഗ്രാമുകളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ബഹറിൻ പൊതുസമൂഹത്തിനു മുൻപിലും ബഹറിന് വെളിയിലുള്ളവരിലും എസ്.എൻ.സി.എസ്കാഴ്ചവെച്ച് പ്രശംസ നേടിയത്.
ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് ഇന്ത്യൻ പാർലമെന്റ് അംഗം ശ്രീ. അടൂർപ്രകാശ്, മുൻ എംഎൽഎ അഡ്വക്കേറ്റ് കെ.എൻ.എ ഖാദര്, ശ്രീ. കെ. ജി. ബാബുരാജ്എന്നിവരുടെ സാന്നിധ്യത്തിൽ വർണ്ണാഭമായി നടന്ന സ്ഥാനാരോഹണം; ശ്രീനാരായണ സമൂഹത്തിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ രണ്ട് ശിവഗിരിതീർത്ഥാടനങ്ങൾ; മതസൗഹാർദ്ദ സമ്മേളനങ്ങൾ; പല വിശിഷ്ടഅവസരങ്ങളിലായി ശിവഗിരി മഠാധിപതി ഉൾപ്പെടെയുള്ള സന്യാസി ശ്രേഷ്ഠരുടെ ബഹ്റൈൻ സന്ദർശനം; ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മുൻകൈയെടുത്ത്ബഹറിൻ ശ്രീനാരായണ സമൂഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാല് ദിവസംനീണ്ടുനിന്ന *മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീ. രാംനാഥ് കോവിന്ദിന്റെ* ബഹറിൻസന്ദർശനം;
വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ; അൽ ഹിലാൽ ഗ്രൂപ്പിന്റെസഹായത്തോടെ കുടുംബാംഗങ്ങൾക്ക് വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പ്; അംഗങ്ങളുടെ മാനസിക ഉല്ലാസം മുൻനിർത്തി നടത്തിയ ഉല്ലാസയാത്രകൾ; സമൂഹപ്രാർത്ഥനകൾ; വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ നടന്ന ഊർജ്ജസ്വലമായപ്രവർത്തനങ്ങളും കലാവിരുന്നുകളും; ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർഥികളെപ്രശംസിക്കുകയും ആദരിക്കുകയും ചെയ്ത ചടങ്ങുകൾ; എല്ലാവർക്കും മലയാളംപകർന്നൊടുക്കുന്ന മലയാളം ക്ലാസുകൾ; കുടുംബാംഗങ്ങൾക്ക് നൽകിവരുന്നഇംഗ്ലീഷ് ഭാഷാ പഠന ക്ലാസുകൾ;ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച്മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ബഹ്റൈൻ ദേശീയ പതാക കൈകളിലേന്തിബഹ്റൈൻ രാജ്യത്തോട് കാണിച്ച വിധേയത്വം; വയലാർ ശരത്ചന്ദ്രവർമ്മയിലൂടെ പ്രിയ കവി വയലാറിന് സമർപ്പിച്ചആദരവ്, ബഹറിനിൽ ആദ്യമായി വനിതകൾക്ക് അംഗത്വം സോഷ്യൽഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മിസ്സിസ് ആമിന അൽജാസിമിലൂടെനൽകിയത്; ഇന്ത്യൻ അംബാസിഡറിന്റെ എസ്.എൻ.സി.എസ്സ് സന്ദർശനം; ഓണം–ഈദ്–ഈസ്റ്റർ–വിഷു ആഘോഷങ്ങളും അതിൽ ബഹറിൻ പാർലമെന്റ്അംഗത്തിന്റെ മഹനീയ സാന്നിധ്യം എന്നിവയെല്ലാം ഈ ഭരണസമിതിയുടെപ്രവർത്തന പന്ഥാവിൽ തിളങ്ങിയ പ്രധാന സംഭവങ്ങളാണ്.
എസ്.എൻ.സി.എസ്സിന്റെ വളർച്ചയ്ക്കായി എല്ലാവിധ സഹായസഹകരണങ്ങളുംപ്രോത്സാഹനങ്ങളും നൽകിയ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം ഈഅവസരത്തിൽ അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായും പടിയിറങ്ങുന്ന ഭരണസമിതി അഗംങ്ങൾ അറിയിച്ചു.
ബഹ്റൈനിലെ എല്ലാ അസോസിയേഷൻ ഭാരവാഹികളോടും അതിന്റെഅംഗങ്ങളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നു. എല്ലാ പത്ര–ദൃശ്യ മാധ്യമ സുഹൃത്തുക്കൾക്കും അവരുടെ നിസ്സീമമായസഹായസഹകരണങ്ങൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നതായും ,തുടർന്നുവരുന്നഭരണസമിതികൾക്കും നിങ്ങളുടെ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും സ്ഥാനമൊഴിയുന്നവർ പറഞ്ഞു.
എല്ലാ കുടുംബാംഗങ്ങളോടുമുള്ള നന്ദിയും കരുതലും ഗുരുദേവ നാമത്തിൽഅർപ്പിക്കുന്നതോടൊപ്പം എല്ലാ സബ് കമ്മിറ്റി അംഗങ്ങളുടെയും ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കും പ്രയത്നങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതായും പടിയിറങ്ങുന്ന ഭരണസമിതി അഗംങ്ങൾ അറിയിച്ചു.