മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി വേൾഡ്, മുൻ പ്രവാസിയുടെ മകളുടെ വിവാഹത്തിന് സാമ്പത്തിക സഹായം കൈമാറി.
തൃശൂർ ജില്ലയിൽ കൈപ്പമംഗലം എള്ളൂ പറമ്പിൽ നൗഷാദിന്റെ മകളുടെ വിവാഹ ആവശ്യർത്ഥം ബഹ്റൈൻ കേരള ഗാലക്സി ഗ്രൂപ്പ് സമാഹരിച്ച വിവാഹധനസഹായം ചെയർമാൻ വിജയൻ കരുമല യുടെ നേതൃത്വ ത്തിൽ കൈമാറി ചടങ്ങിൽ എക്സികുട്ടീവ് അംഗങ്ങളായ ഗഫൂർ മയ്യന്നൂർ ഖാലിദ്, രാജീവൻ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.
ബഹ്റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിൽ, മീഡിയ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്താണ് 50,000/= രൂപയുടെ സാമ്പത്തിക ധനസഹായം കൈമാറിയത്. ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ സയദ് ഹനീഫ, ഇ.വി രാജീവൻ, റിജോയ് മാത്യു, ഹ്രസ്വ സന്ദർശനത്തിനായി ബഹ്റൈനിൽ എത്തിയ മുൻ പ്രവാസികളായ ചാക്കോ മാളിയേക്കൽ ജോസഫ്, റോസിലി ചാക്കോ എന്നിവരും സന്നിഹിതരായി. കേരള ഗാലക്സി ഗ്രൂപ്പിന്റെ നിരവധിയായ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായതായി മീഡിയ സിറ്റി ചെയർമാൻ ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.