തിരുവനന്തപുരം: സംസ്ഥാനത്ത് അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് 2019 മായി താരതമ്യം ചെയ്യുമ്പോൾ വോട്ട് വിഹിതം മൂന്നു ശതമാനം കൂടി. ആകെ 32,96,354 വോട്ടുകളാണ് ബി.ജെ.പി പെട്ടിയിലാക്കിയത്. 16.08 ശതമാനമാണ് വോട്ടുവിഹിതം. 13 ശതമാനമാണ് മുൻവർഷം ഉണ്ടായിരുന്നത്.
14 സീറ്റുകൾ നേടിയെങ്കിലും കോൺഗ്രസിന് വോട്ട് വിഹിതത്തിൽ രണ്ട് ശതമാനം കുറഞ്ഞു. 69,27,111 വോട്ടാണ് കോൺഗ്രസിന് കേരളത്തിൽ ലഭിച്ചത്. 5,100,964 വോട്ടുനേടിയ സി.പി.എമ്മിന്റെയും 1,212,197 വോട്ടുനേടിയ സി.പി.ഐയുടെയും വോട്ടുവിഹിതത്തിൽ കാര്യമായ മാറ്റമില്ല. 11,99,839 വോട്ടുകിട്ടിയ മുസ്ലിം ലീഗിന് അരശതമാനത്തിലേറെ വർധനയുണ്ട്.
വോട്ട് വിഹിതം പട്ടിക ചുവടെ
പാർട്ടി |
കിട്ടിയ വോട്ട് |
ശതമാനം |
2019 |
കോൺഗ്രസ്: |
69,27,111 |
35.06% |
37.46% |
ബി.ജെ.പി |
32,96,354 |
16.08% |
13% |
സി.പി.എം |
5,100,964 |
25.82% |
25.97% |
സി.പി.ഐ |
1,212,197 |
6.14% |
6.08% |
മുസ്ലിം ലീഗ് |
11,99,839 |
6.07% |
5.48% |