ബാഗിൽ വെടിയുണ്ടകളുമായി നടനും മുൻ എംഎൽഎയുമായ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ. സുരക്ഷ പരിശോധനയ്ക്കിടെ 40 വെടിയുണ്ടകളാണ് താരത്തിന്റെ ബാഗിൽനിന്ന് പിടികൂടിയത്.
ചെന്നൈയിൽനിന്ന് തിരുച്ചിയിലേക്ക് പോകാനെത്തിയ കരുണാസിന്റെ ബാഗിൽനിന്ന് സുരക്ഷ പരിശോധനയ്ക്കിടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. സ്വയം രക്ഷയ്ക്കായി തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് തനിക്കുണ്ടെന്നും വെടിയുണ്ടകൾ ബാഗിൽനിന്ന് എടുത്തുമാറ്റാൻ മറന്നതാണന്നും കരുണാസ് ചോദ്യം ചെയ്യലിൽ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞു.
The post ബാഗിൽ 40 വെടിയുണ്ടകൾ; നടൻ കരുണാസ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിൽ appeared first on Keralabhooshanam Daily.