കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റിയായ അശ്വിനി ഫിലിം സൊസൈറ്റി സ്ഥാപകനും, ചലച്ചിത്ര നിരൂപകനും, മാധ്യമ പ്രവർത്തകനുമായ ചെലവൂർ വേണു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചികിത്സയിലായിരുന്നു.
കേരളത്തിന്റെ ചലച്ചിത്ര ആസ്വാദന രംഗത്ത് എന്നും മികച്ച സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ ഫിലിം സൊസൈറ്റികൾ വഹിച്ച പങ്ക് ചെറുതല്ല. ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റും, സംഘടനയുടെ മുഖമാസികയായ ‘ദൃശ്യതാളം’ എന്ന ചലച്ചിത്ര പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു.
The post ചെലവൂർ വേണു അന്തരിച്ചു appeared first on Keralabhooshanam Daily.