കുവൈത്ത് സിറ്റി: പത്താമത് അറബ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുവൈത്ത് ടീം. ഇന്നലെ നടന്ന ഷോട്ട്പുട്ട് മത്സരത്തില്‍ വ്യക്തിഗത റെേക്കാര്ഡോടെ കുവൈത്ത് താരം അബ്ദുൽറഹ്മാൻ അൽ ഖഹ്താനി സ്വർണം നേടി. കുവൈത്ത് താരം മുബാറക് അൽ-ഷെമ്മേരിക്കാണ് വെള്ളി.
സൗദി അറേബ്യയിലെ താഇഫിൽ നടക്കുന്ന അത്ലറ്റിക് ചാമ്പ്യൻഷിപ്പില്‍ കുവൈത്ത്, സൗദി അറേബ്യ, ജോർഡാൻ, യു.എ.ഇ, ഈജിപ്ത് തുടങ്ങി 18 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 20 ഇനങ്ങളിലായി 241 അത്ലറ്റുകൾ മത്സരിക്കുന്നുണ്ട്. സെപ്റ്റംബർ 15 വരെയാണ് ചാമ്പ്യൻഷിപ്പ്. അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തയാറെടുക്കുന്നതിനായി ജൂനിയർ ടീം നേരേത്ത തുർക്കിയിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.