ലക്നോ: ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് നാലു മരണം. തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് 15 പേരെ രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ലക്നോയിലെ ട്രാൻസ്പോർട്ട് നഗറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് തകർന്നുവീണത്. ദേശീയ ദുരന്ത പ്രതിരോധ സേനയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയും അഗ്നിശമനസേനയും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.
തകർന്ന കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായും കൃത്യമായ എണ്ണം പറയാൻ സാധിക്കില്ലെന്നും അഗ്നിശമനസേന മേധാവി മഞ്ചേഷ് കുമാർ വ്യക്തമാക്കി.