പാലക്കാട്: യാത്രക്കാരുടെ തിരക്ക് ഒഴിവാക്കുന്നതിനായി മംഗളൂരു-കൊച്ചുവേളി ദ്വൈവാര സ്പെഷൽ ട്രെയിനിന്റെ സർവിസ് സെപ്റ്റംബർ 28വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു.
മംഗളൂരു ജങ്ഷൻ-കൊച്ചുവേളി ദ്വൈവാര സ്പെഷൽ (06041) മംഗലാപുരം ജങ്ഷനിൽനിന്ന് ആഗസ്റ്റ് 24, 29, 31, സെപ്റ്റംബർ അഞ്ച്, ഏഴ്, 12, 14, 19, 21, 20, 26, 28 തീയതികളിൽ രാത്രി 7.30ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും.
കൊച്ചുവേളി-മംഗളൂരു ജങ്ഷൻ ദ്വൈവാര സ്പെഷൽ (06042) ആഗസ്റ്റ് 25, 30, സെപ്റ്റംബർ ഒന്ന്, ആറ്, എട്ട്, 13, 15, 20, 22, 27 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് വൈകീട്ട് 6.40ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ ഏഴിന് മംഗളൂരു ജങ്ഷനിലെത്തും.