പാലക്കാട്: പ്രത്യേക സൂപ്പർഫാസ്റ്റ് ട്രെയിനുകളുടെ സർവിസ് കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി. ട്രെയിൻ നമ്പർ 06081 കൊച്ചുവേളി-ഷാലിമാർ സൂപ്പർഫാസ്റ്റ് സ്പെഷൽ കൊച്ചുവേളിയിൽനിന്ന് ആഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ്, 13 തീയതികളിലും ട്രെയിൻ നമ്പർ 06082 ഷാലിമാർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് സ്പെഷൽ ഷാലിമാറിൽനിന്ന് ആഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത്, 16 തീയതികളിലും സർവിസ് നടത്തും.