അബഹ: പൊടിക്കാറ്റിനെ തുടർന്ന് റോഡിലെ കാഴ്ച്ച മറഞ്ഞതിനെത്തുടർന്ന് ബീശ, അല്‍റൈന്‍ റോഡില്‍ ലോറികളും കാറുകളും അടക്കം 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാറുകള്‍ റോഡിന്റെ ഇരുവശങ്ങളിലേക്കും പതിച്ചു. ചില കാറുകള്‍ മുഖത്തോടുമുഖം കൂട്ടിയിടിച്ച നിലയിലാണ്. ചില കാറുകള്‍ പൂർണ്ണമായും തകര്‍ന്നിട്ടുണ്ട്.പോലീസും ട്രാഫിക് പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഏതാനും ആളുകൾക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരങ്ങള്‍.