ന്യൂഡൽഹി: ഇന്ത്യ – ബഹ്റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ്ആൻറിക്വിറ്റീസ് (BACA) പ്രസിഡൻ്റ് ഹിസ് എക്സലൻസി ഷെയ്ഖ് ഖലീഫ ബിൻഅഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ന്യൂഡൽഹിയിൽ നടന്ന ലോക പൈതൃകസമിതി യോഗത്തിൻ്റെ 46-ാമത് സെഷനിൽ ഇന്ത്യയുടെ സാംസ്കാരിക ടൂറിസം വകുപ്പ് മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്തുമായി കൂടിക്കാഴ്ചനടത്തി.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധംശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വൈവിധ്യമാർന്ന മേഖലകളിൽ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന്ലക്ഷ്യമിട്ടുള്ള സംയുക്ത പരിപാടികൾ വികസിപ്പിക്കുന്നതിൽ ഇരുവരും അതീവതാൽപര്യം പ്രകടിപ്പിച്ചു.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ളപ്രതിജ്ഞാബദ്ധതയ്ക്ക് ശൈഖ് ഖലീഫ മന്ത്രി ഷെഖാവത്തിനോട് നന്ദി പറഞ്ഞു. ബഹ്റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റിയും പ്രസക്തമായ ഇന്ത്യൻസംഘടനകളും തമ്മിൽ സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ബഹ്റൈനിലെഇന്ത്യൻ സാംസ്കാരിക സാന്നിദ്ധ്യം ഉയർത്തിയ നിരവധി വിജയകരമായപദ്ധതികൾക്ക് ഇതിനകം തന്നെ കാരണമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, അന്താരാഷ്ട്ര അംഗീകാരം നേടിയ രാജ്യത്തിൻ്റെ സാംസ്കാരികവുംചരിത്രപരവുമായ സമ്പന്നമായ പൈതൃകത്തിന് അടിവരയിടിക്കൊണ്ട് ഇന്ത്യൻസർക്കാർ ഒരുക്കിയ ലോക പൈതൃക സമിതി യോഗത്തിൻ്റെ സംഘാടന മികവിനെ ശൈഖ് ഖലീഫ അഭിനന്ദിച്ചു.