മലപ്പുറം: ഷോക്കേറ്റ പിതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകനും ഷോക്കേറ്റ് മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്(50), മകൻ മുഹമ്മദ് അമീൻ (17) എന്നിവരാണ് മരിച്ചത്.
കൃഷിയിടത്തിൽ പന്നികളെ പ്രതിരോധിക്കാൻ നിർമിച്ച വൈദ്യുതി വേലിയിൽനിന്ന് അഷ്റഫിന് ഷോക്കേൽക്കുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമീനും ഷോക്കേൽക്കുകയായിരുന്നെന്നാണ് വിവരം. കൃഷിക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ പുരക്ക് സമീപം ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.