ന്യൂഡൽഹി: ഇന്ത്യയിൽനിന്ന് ഇതാദ്യമായി സർവിസസ് വനിത താരങ്ങൾ ഒളിമ്പിക്സിന്. ഹവിൽദാർ ജാസ്മിൻ ലംബോറിയ ബോക്സിങ്ങിലും നേവി ഉദ്യോഗസ്ഥയായ റീതിക ഹൂഡ ഗുസ്തിയിലും രാജ്യത്തെ പ്രതിനിധീകരിക്കും. ആകെ 24 സായുധ സേനാംഗങ്ങൾ പങ്കെടുക്കുന്നുണ്ട്. ഇവരിൽ 22 പേരും പുരുഷന്മാരാണ്. കരസേനയിൽ സുബേദാറായ ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്രയാണ് പ്രധാനി. 4×400 മീ. റിലേയിൽ ഓടുന്ന മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, മിജോ ചാക്കോ കുര്യൻ, ട്രിപ്ൾ ജംപർ അബ്ദുല്ല അബൂബക്കർ എന്നിവരും കൂട്ടത്തിലുണ്ട്.