കോട്ടക്കൽ: കോട്ടക്കൽ ആര്യവൈദ്യശാലയിൽ ആയുർവേദ ചികിത്സയിൽ കഴിഞ്ഞിരുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മടങ്ങി.
14 ദിവസത്തെ ചികിത്സക്കുശേഷം ബംഗളൂരുവിലേക്ക് തിരിച്ച അദ്ദേഹത്തിന് മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യർ നെറ്റിപ്പട്ടം സമ്മാനിച്ചു. സി.ഇ.ഒ ഡോ. കെ. ഹരികുമാർ, ഡോ. കെ.വി. രാജഗോപാലൻ, ഡോ. നിഷാന്ത് നാരായണൻ, പ്രീത വാര്യർ തുടങ്ങിയവർ ചേർന്ന് യാത്രയാക്കി.
എം.കെ. രാഘവൻ എം.പി, എ.പി. അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ് എന്നിവരോടൊപ്പമാണ് കരിപ്പൂരിലേക്ക് യാത്രതിരിച്ചത്.