മനാമ: ബഹ്റൈനിലെ ജനബിയയിൽ റോഡ് വികസന പ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നിർമാണ തൊഴിലാളി മരണപ്പെട്ടു. ഇന്ത്യയിലെ തെലങ്കാന സ്വദേശിയാണ് മരണപ്പെട്ടതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
രക്ഷാപ്രവർത്തകരും സിവിൽ ഡിഫൻസും ഉടൻ സ്ഥലത്തെത്തി ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഒരാളുടെ മൃതദേഹവും കണ്ടെടുത്തു.സാറിന് സമീപം ശൈഖ് ഈസ ബിൻ സൽമാൻ സ്ട്രീറ്റിലാണ് അപകടം ഉണ്ടായത്.