പാലക്കാട്: ഒമ്പത് വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് അമ്മയുടെ അറിവോടെ ലൈം?ഗികമായി പീഡിപ്പിച്ച രണ്ടാനച്ഛന് 80 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. അമ്മക്ക് മൂന്ന് വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. പട്ടാമ്പി എഫ്ടിഎഫ്സി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയില്‍ പറയുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സതീഷ് കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാര്‍ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഹേശ്വരി പ്രോസിക്യൂനെ സഹായിച്ചു.
The post ഒമ്പതുകാരിയെ പീഡിപ്പിച്ച കേസ്: രണ്ടാനച്ഛന് 80 വര്‍ഷം തടവും പിഴയും, അമ്മക്ക് 3 വര്‍ഷം തടവ് appeared first on Keralabhooshanam Daily.