മനാമ: ബഹ്റൈനിൽ ബിസിനസ് നടത്തി വരികയായിരുന്ന ആലപ്പുഴ ചുനക്കര നടുവിൽ ബോസ് നിവാസിൽ മോൻജി ജോൺ ജോർജ്ജ് (51) ഹൃദയാഘാതം മൂലം മരിച്ചു. ഭാര്യ ഷീബ. മക്കൾ: ഏബൽ മോൻജി, എയ്ഞ്ചൽ മോൻജി (എല്ലാവരും നാട്ടിൽ).ബഹ്റൈൻ മാർത്തോമ്മാ പാരീഷ് അംഗമാണ് മോൻജി ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ മാർത്തോമ്മാ പാരീഷിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.