മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്ലം (69) ആണ് മരിച്ചത്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.46 വർഷമായി ബഹ്റൈൻ പ്രവാസായാണ്.ബഹ്റൈൻ ഗ്യാസിൽ ജോലി ചെയ്തു വരികയായിരുന്നു.സഫൂറയാണ് ഭാര്യ.ഖബറടക്കം നാളെ രാവിലെ 9 മണിക്ക് മനാമ കുവൈറ്റ് മസ്ജിദിൽ (കാനൂ മസ്ജിദ്) നടക്കും.