താമരശ്ശേരി: റന ഗോൾഡ് കവർച്ചക്കേസിലെ പ്രതി പോക്സോ കേസിൽ അറസ്റ്റിൽ. പൂനൂർ പാലന്തലക്കൽ നിസാറിനെയാണ് (25) താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
2022ൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അപമാനിക്കുകയും നിരന്തരം ഫോൺ മുഖാന്തരം പിന്തുടരുകയും തടഞ്ഞുവെച്ച് ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ജ്വല്ലറി കവർച്ചക്കേസിലെ ഒന്നാം പ്രതിയും നിസാറിന്റെ സഹോദരനുമായ നവാഫിനെ കുന്ദമംഗലം സ്വദേശിയുടെ പരാതിയിൽ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പി എം.വി. വിനോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.