മനാമ: ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവ എൻജിനീയർ ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ ഹരിക്കുട്ടൻ-പ്രീത ദമ്പതികളുടെ മകൻ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ ബെഡിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ വൈശാഖിൻ്റെ ജീവനറ്റ ശരീരം കണ്ടത്.
വൈശാഖിന്റെ വിവാഹം ഈ വരുന്ന ഒക്ടോബറിൽ നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ബഹ്റൈൻ പ്രവാസിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയും, ബഹ്റൈൻ പ്രതിഭയും മുൻകൈയ്യെടുത്ത് നടത്തി വരികയാണ്.വിഘ്നേഷ് സഹോദരനാണ്