മനാമ : ഐ.വൈ.സി.സി ബഹ്റൈൻ ഹമദ് ടൌൺ ഏരിയ വൈസ് പ്രസിഡന്റ് ആയിരുന്ന കബീർ മുഹമ്മദ് ഒന്നാം ചരമ വാർഷിക അനുസ്മരണം ജൂലൈ അഞ്ചാം തിയതി ഹമദ് ടൌണിൽ വെച്ച് നടക്കുമെന്ന് ഐ.വൈ.സി.സി ഏരിയ ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ, ഭാരവാഹികൾ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ തുടങ്ങി നിരവധിപ്പേർ പങ്കെടുക്കും.