ബഹ്റൈൻ രാജാവും ഭരണാധികാരിയുമായ ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസആൽ ഖലീഫ രാജാധികാരത്തിലേറിയതിന്റെ ഇരുപത്തഞ്ചാംവാർഷികത്തോടനുബന്ധിച്ച് രാജ്യത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ച ആഘോഷപരിപാടികൾക്കായി ചിലവഴിക്കാൻ ഉദ്ദേശിച്ച തുക ഹമദ് രാജാവിന്റെ പ്രത്യേകനിർദേശ പ്രകാരം ബഹ്റൈനിലെ വിവിധ സാമൂഹിക, ചാരിറ്റി സംഘടനകൾക്ക് വിതരണം ചെയ്യാൻ തീരുമാനിച്ചതായും, ബഹ്റൈൻ ദേശീയദിനാഘോഷം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും,ആഘോഷങ്ങളും വിപുലമായി സംഘടിപ്പിക്കുമെന്നും റോയൽ കോർട്ട്കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ്ആൽ ഖലീഫ അറിയിച്ചു.
ഈ തീരുമാനത്തിലൂടെ രാജ്യത്തെ പൊതുജനങ്ങൾക്ക് കൂടൂതൽ പ്രയോജനവും,സാമൂഹിക പങ്കാളിത്തത്തോടെ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനുംഅവ സരം ശൃഷ്ടിക്കുകയുമാണ് ലക്ഷ്യമിടുന്നത്.