ബഹ്റൈൻ: വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ നാഷണൽ കൗൺസിൽബ്ലഡ് ഡോണേഴ്സ് കേരളയുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.ജൂൺ 21 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ 12:30 വരെ കിംഗ്ഹമദ് ഹോസ്പിറ്റലിലാണ് ക്യാമ്പ് ഒരുക്കുന്നത്.
രക്തദാനത്തിന് താൽപര്യമുള്ളവർ അന്നേ ദിവസം കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ്ബാങ്കിലേക്ക് എത്തിച്ചേരണമെന്നും ഭാരവാഹികൾ അറിയിച്ചു.
രക്തദാനത്തിൽ പങ്കാളികളാകുന്നതിനും കൂടുതൽ വിവരങ്ങൾക്കുംതാഴെക്കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
36636854(ഷാരോൺപ്രതീഷ്),38990554(ജോബി ജോസ്),36074018(റിതിൻ തിലക് )