മനാമ: ബഹ്റൈനിലെ മുഴുവൻ ജനതയ്ക്കും അറബ്,ഇസ്ലാമിക സമൂ ഹ ത്തിനുംബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ്ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ്സ് പ്രിൻസ്സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ ഈദ് ആശംസകൾ നേർന്നു. ഒപ്പം ഭരണാധികാരികളും പരസ്പരം ഈദ് ആശംസിച്ചു. ഈദ് സമാധാനവും ശാന്തിയുംസന്തോഷവും പ്രദാനം ചെയ്യാനുള്ള അവസരം ഒരുക്കട്ടെയെന്നും അതിലൂടെ ലോകസമാധാനത്തിലേക്ക് വെളിച്ചം വീശാനും ആഘോഷങ്ങൾക്ക് സാധിക്കട്ടെ എന്നും ഭരണാധികാരികൾ ആശംസ സന്ദേശത്തിലൂടെ അറിയിച്ചു.