ബഹ്റൈൻ: മനാമ സൂക്കിലെ തീ നിയന്ത്രണ വിധേയമാക്കി ബഹ്റൈൻ സിവിൽ ഡിഫൻസ് വിഭാഗം.16 ഫയർഎഞ്ചിനികളുമായി 63ഓളം ഉദ്ദോഗസ്ഥർ നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ ഫലമായാണ് വൻ തീപ്പിടിത്തത്തെ അതി വേഗം നിയന്ത്രണ വിധേയമാക്കാൻ വഴിയൊരുക്കിയത്.എങ്കിലും സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് നടപടികൾ ഇപ്പോഴും തുടരുകയാണ്.തീപ്പിടിത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചെങ്കിലും ആളപായങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ഏറെ ആശ്വാസകരമാണ്. വിവിധരാജ്യക്കാരോടൊപ്പം ഏറെ മലയാളികൾ അടക്കമുള്ള ഇന്ത്യാക്കാരും വ്യാപാരം നടത്തുകയും, ജോലി ചെയ്യുകയും ചെയ്യുന്ന ഇടം കൂടിയാണ് മനാമസൂഖും പരിസര പ്രദേശങ്ങളും .
സൂക്കിന്റെ പരിസരപ്രദേശങ്ങളിൽ ഉള്ള റൂമുകളിലേക്ക് പോകാനുള്ള വഴികൾ ബ്ലോക്ക് ചെയ്തിട്ടുണ്ട് .ഈ സാഹചര്യത്തിൽ ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യം, താമസ സൗകര്യം, ഭക്ഷണം തുടങ്ങി ആവശ്യമായ സൗകര്യങ്ങൾ കെഎംസിസിയാം ഒരുക്കിയിട്ടുണ്ട്..ആവശ്യമുള്ളവർക്ക് 3459 9814,33161984എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും കെഎംസിസി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
ഒപ്പം തന്നെ ഐ സി എഫ് ബഹ്റൈൻ ഘടകവും മനാമ സുഖിലുണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അടിയന്തിര ആവശ്യങ്ങൾ ഉള്ളവരെ സഹായിക്കാൻ രംഗത്തുണ്ട്.സഹായം ആവശ്യം ഉള്ളവർക്ക് 33157524, 33511762, 33254181
39162339 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കൂടാതെ ഒ ഐ സി സി , ലൈറ്റ് ഓഫ് കൈൻഡ്നെസ് സോഷ്യൽ അസിറ്റൻസ് ടീം അംഗങ്ങളും സഹായവുമായി രംഗത്തുണ്ട്
പ്രവാസി വെൽഫെയറും രംഗത്ത്
മനാമ സൂഖിലെ തീ പിടുത്തവുമായി ബന്ധപ്പെട്ട് താമസം, ഭക്ഷണം, മരുന്ന്, മറ്റ് നിത്യോപയോഗ സാധനങ്ങൾ ആവശ്യമുള്ളവർ പ്രവാസി വെൽഫെയർ ഹെൽപ് ഡസ്കുമായി 36710698,39090532,33080851എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപകട സ്ഥലത്ത് സഹായഹസ്തവുമായി ബഹ്റൈൻ പ്രതിഭയുടെ പ്രവർത്തകർ
അപകട വിവരം അറിഞ്ഞ ഉടന്‍ ബഹറിന്‍ പ്രതിഭയുടെ സെന്‍ട്രല്‍ കമ്മറ്റിയുടെ നിര്‍ദേശാനുസരണം പ്രതിഭ ഹെൽപ്പ് ലൈനും മനാമ മേഖലയും മനാമ സൂക്ക് യൂണിറ്റും മറ്റ് മേഖലയില്‍ നിന്നുള്ള പ്രവര്‍ത്തകരും സ്ഥലത്ത് എത്തുകയും താല്കാലിക താമസം ആവശ്യമുള്ളവര്‍ക്ക് അത് ഒരുക്കി നല്‍കുകയും ചെയ്തു. ഫയര്‍ഫോര്‍സ് ജീവനക്കാര്‍ക്കും മറ്റുള്ള രക്ഷാ പ്രവര്‍ത്തകര്‍ക്കും അത്യാവശ്യം ഉള്ള വെള്ളം ജൂസ് ഭക്ഷണം എന്നിവയും സംഘടിപ്പിച്ചു നല്കി. രക്ഷാപ്രവര്‍ത്തനത്തില്‍ തങ്ങളാല്‍ കഴിയുന്ന പങ്ക് വഹിച്ചു.മനാമ സൂക്കിലെ തീ പിടുത്തവുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവർ ബഹ്റൈൻ പ്രതിഭ ഹെൽപ് ലൈനുമായി 39322860, 36030827എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മനാമ സൂഖ് സമസ്ത ബഹ്റൈൻ നേതാക്കളും പ്രവർത്തകരും സന്ദർശിച്ചു.
സംഭവത്തിൽ സമസ്ത ബഹ്റൈൻ അതിയായ ദുഃഖം രേഖപ്പെടുത്തി. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങളടേയും, കുഞ്ഞഹമദ് ഹാജിയുടേയും നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും , എസ് കെ എസ് എസ് എഫ് വിഖായ വളണ്ടിയർമാർ അഗ്നിശമന സേനാംഗങ്ങൾകും, രക്ഷാപ്രവർത്തകർക്കും ദാഹജലവും പ്രഭാത ഭക്ഷണങ്ങളും കൈമാറി. സമസ്ത ബഹ്റൈൻ മുൻ സെക്രട്ടറി ശഹീർ കാട്ടാമ്പള്ളിക്ക് നേരിട്ട് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ സാധിച്ചത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
സമസ്ത ബഹ്റൈൻ മനാമ ഏരിയയിലെ മദ്റസയിൽ നിയന്ത്രണ മേഖലയിൽ താമസിക്കുന്ന സഹോദരങ്ങൾക്ക് ഭക്ഷണത്തിനും, വിശ്രമത്തിനും സൗകര്യ ഒരുക്കിയിട്ടുണ്ട്.പ്രയാസമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾക്ക് സമസ്തയുടെ സ്ഥാപനങ്ങൾ സുസജ്ജമാണ് എന്ന് നേതാക്കൾ അറിയിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിലും വിഖായ പ്രവർത്തകർ കർമ്മ രംഗത്തുണ്ടാകുമെന്ന് എസ് കെ എസ് എസ് എഫ് ഭാരവാഹികൾ അറിയിച്ചു
കൂടുതൽ സഹായങ്ങൾ ആവശ്യമുള്ളവർക്ക് 39657486,36063412,39533273,38252541,39001374 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.