ബെംഗളൂരു: കന്നഡ സൂപ്പര്‍താരം ദര്ശന് തൂഗുദീപ കൊലപാതക കേസില്‍ അറസ്റ്റില്‍. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദര്‍ശനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. മൈസൂരിലെ ഫാം ഹൗസില്‍നിന്ന് അറസ്റ്റ് ചെയ്ത നടനെ ബെംഗളൂരുവിലേക്ക് മറ്റും. ദര്‍ശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. മൈസൂരുവിലെ ഫാംഹൗസില്‍ നിന്നാണ് ദര്‍ശനെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഓടയില്‍നിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര് അറസ്റ്റിലായി.
സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗര്‍ സ്വദേശികളായ മൂന്നു പേര് പൊലീസില്‍ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദര്‍ശന്റെ വീട്ടില്‍വച്ചാണ് മര്‍ദിച്ച് കൊന്നതെന്ന് ഇവര്‍ നല്കിയ മൊഴിയാണ് നിര്‍ണായകമായത്. തുടര്‍ന്ന് മൃദദേഹം പാലത്തിനു കീഴില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആദ്യം നല്കിയ മൊഴി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്റെ പങ്കാളിത്തം പുറത്തുവന്നത്.
ദര്‍ശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇയാള്‍ അശ്ലീല സന്ദേശം അയച്ചത്.
ഇക്കാര്യം അറിഞ്ഞ ദര്ശന്, ചിത്രദുര്‍ഗയില്‍ തന്റെ ഫാന്‍സ് അസോസിയേഷന് പ്രസിഡന്റായ വ്യക്തിയെ ബന്ധപ്പെട്ടു. ഇവരാണ് ദര്‍ശന്റെ നിര്‍ദേശപ്രകാരം രേണുകസ്വാമിയെ നഗരത്തില്‍ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് ഒരു ഷെഡില്‍വച്ച് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
The post സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചയാളെ കൊലപ്പെടുത്തി; കന്നഡ സൂപ്പര്‍താരം ദര്ശന് അറസ്റ്റില്‍ appeared first on Keralabhooshanam Daily.