ചങ്ങനാശ്ശേരി: തൃക്കൊടിത്താനത്ത് യുവാവിനുനേരെ കഞ്ചാവ് മാഫിയ സംഘത്തിന്റെ ആക്രമണം. ഡി.വൈ.എഫ്.ഐ അയർക്കാട്ടുവയൽ യൂനിറ്റ് അംഗം ബിനീഷിനാണ് (34) ആക്രമണത്തിനിരയായത്.
അയർക്കാട്ടുവയൽ ലൈബ്രറി ജങ്ഷന് സമീപം ഫോൺ ചെയ്തു നിൽക്കുകയായിരുന്നു ബിനീഷിനുനേരെ പത്തോളം വരുന്ന സംഘം ബൈക്കിലെത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ബിനീഷിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് നാട്ടുകാർക്കുനേരേ നിരന്തരം കഞ്ചാവ് സംഘത്തിന്റ ആക്രമണവും ഭീഷണിയും ഉണ്ടാവാറുണ്ടെന്ന് പരാതിയുണ്ട്.