കണ്ണൂർ: ജീവനൊടുക്കിയ എ.ഡി.എം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് മുൻ ജില്ല പ്രസിഡന്റ് പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ജില്ല കലക്ടർ അരുൺ കെ. വിജയൻ. യാത്രയയപ്പ് ദിവസം ദിവ്യയുടെ ഫോൺ കോൾ വന്നിട്ടുണ്ട്. എന്നാൽ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ചടങ്ങിന് ശേഷം ദിവ്യയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. കോൾ റെക്കോർഡ് അടക്കം വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എ.ഡി.എം നവീൻ ബാബുവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ അവധി സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും കലക്ടർ വ്യക്തമാക്കി. താൻ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ADM Naveen babuകലക്ടറുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ശേഷം, കലക്ടർ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു.