ആറ്റിങ്ങൽ: ടൗണിലെ ബേക്കറിയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ പെരുങ്കുളം ഏലാപ്പുറം ചരുവിളവീട്ടിൽ സുഭാഷിനെയാണ് (34) ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.
മുനിസിപ്പൽ ഓഫിസിന് എതിർവശമുള്ള ബേക്കറിയിൽ ഒക്ടോബർ 10ന് രാത്രിയാണ് കവർച്ച നടന്നത്. കട പൂട്ടുന്നതിനുമുമ്പ് ഉടമ വേസ്റ്റ് കളയാൻ പുറത്തിറങ്ങിയ സമയമാണ് കവർച്ച.
28,500 രൂപ മോഷ്ടിച്ച ശേഷം ഇയാൾ ഒളിവിലായിരുന്നു. ആറ്റിങ്ങൽ എസ്.എച്ച്.ഒ ഗോപകുമാർ .ജി, എസ്.ഐമാരായ സജിത്ത്, ജിഷ്ണു, ബിജു ഹക്ക്, എ.എസ്.ഐ രാധാകൃഷ്ണൻ, സി.പി.ഒമാരായ പ്രകാശ്, നിധിൻ, ശരത് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ സുഭാഷ് പ്രതിയാണ്.