ഓച്ചിറ: കൊല്ലം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഓച്ചിറ മേമന ഭാഗത്ത് നടത്തിയ പരിശോധനയില്‍ 104 ഗ്രാം എം.ഡി.എം.എയും 107 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ഓച്ചിറ മേമന വിജേഷ് ഭവനം വീട്ടില്‍ വിജേഷ് (33) ആണ് അറസ്റ്റിലായത്. ജില്ലയില്‍ മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനിയാണ് അറസ്റ്റിലായ വിജേഷ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്കൂട്ടറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.പി.ദിലീപ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്.പ്രേം നസീര്‍, പ്രിവന്റീവ് ഓഫീസര്‍ ജെ.ആര്. പ്രസാദ് കുമാര്‍, ഇന്റലിജന്‍സ് വിഭാഗം പ്രിവന്റീവ് ഓഫീസര്‍ ആര്. മനു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജെ. ജോജോ, ബി.എസ്. അജിത്, എം.ആര്.അനീഷ്, എച്ച് .അഭിരാം എന്നിവര്‍ പങ്കെടുത്തു.