തിരുവനന്തപുരം: മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്ന കോമളാ മേനോന് എന്ന നെയ്യാറ്റിന്‍കര കോമളം (96) അന്തരിച്ചു. പാറശാല സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു.
ഒക്ടോബര്‍ 15 നാണ് പാറശ്ശാല ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് എത്തിയതായിരുന്നു പ്രേംനസീറിന്റെ ആദ്യനായികയെന്ന നിലയിലാണ് അവര്‍ ചലച്ചിത്രലോകത്ത് കൂടുതലായി അറിയപ്പെടുന്നത്. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളം ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത്.
പിന്നീട് ആത്മശാന്തി , സന്ദേഹി, ന്യൂസ്പേപ്പര്‍ബോയ് തുടങ്ങി ഏതാനും ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. പ്രേം നസീറിന്റെ ആദ്യ സിനിമയും കോമളത്തിന്റെ മുന്നാമത്തെ ചിത്രമായിരുന്ന മരുകളില്‍ അഭിനയിച്ചതോടെ അവര്‍ കൂടതല്‍ ശ്രദ്ധനേടി. അബ്ദുള്‍ഖാദര്‍ എന്ന പേരില്‍ പ്രേം നസീര്‍ ആദ്യമായി നായകനായി അഭിനയിച്ചത് ഈ ചിത്രത്തിലായിരുന്നു. ചെന്നൈയില്‍വച്ച് ചിത്രീകരിച്ച ആത്മശാന്തിയില്‍ മിസ് കുമാരിയൊടൊപ്പമാണ് അവര്‍ അഭിനയിച്ചത്. പി. രാമദാസ് സംവിധാനം ചെയ്ത് 1955 ല്‍ പുറത്ത് വന്ന ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണസംരംഭമായിരുന്ന ന്യൂസ്പേപ്പര്‍ ബോയ് ഏറെ ജനശ്രദ്ധനേടിയ സിനിമയായിരുന്നു