കോഴിക്കോട്: പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്. ബസിനകത്ത് കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിേലക്ക് മാറ്റി. ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ബസിനകത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്.
പുഴയിൽ പൊലീസിന്റെ ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടക്കുകയാണ്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പറയുന്നു. ആഴം കുറഞ്ഞ പുഴയാണിത്. തിരുവമ്പാടി- ആനക്കാംപൊയിൽ റൂട്ടിലോടുന്ന ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.