അത്യാകര്ഷക ഫീച്ചറുകളുമായി നിസാന്‍ മാഗ്നൈറ്റിന്റെ ഫെയ്സ്ലിഫ്റ്റ് മോഡല്‍ വിപണിയില്‍ ഇറങ്ങി. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത എസ്.യു.വി 65ല്‍ അധികം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യാന്‍ നിസാന്‍ ഒരുങ്ങുന്നത്. അകത്തും പുറത്തും ബോള്‍ഡ് ഫീച്ചറുകളും സ്റ്റൈലും നിറച്ചാണ് പുതിയ മാഗ്നൈറ്റ് എത്തുന്നത്. അന്താരാഷ്ട്ര ശൈലിയില്‍ ഒരുക്കിയ ക്യാബിന്, സൗകര്യപ്രദമായ സ്റ്റോറേജ് സ്പെയ്സുകള്‍, എര്‍ഗണോമിക് ഇരിപ്പിടങ്ങള്‍, ദുര്‍ഗന്ധം, അണുക്കള്‍, പൂപ്പല്‍ എന്നിവ നീക്കം ചെയ്യുന്ന പ്ലാസ്മ ക്ലസ്റ്റര്‍ അയണൈസര്‍ തുടങ്ങി ലോകോത്തര സൗകര്യങ്ങളാണ് വാഹനത്തില്‍ ഒരുക്കിയിരിക്കുന്നത്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ 55ല്‍ അധികം അതീവ സുരക്ഷാ ഫീച്ചറുകളാണ് മാഗ്നൈറ്റിലുള്ളത്.
നിസ്സാന്‍ മാഗ്നൈറ്റ് ഫെയ്സ്ലിഫ്റ്റ് ബേസ് മോഡല്‍ മാഗ്നൈറ്റ് വിസിയയില് കറുത്ത ഇന്റീരിയര്‍ ആയിരിക്കും ഉണ്ടായിരിക്കുക. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ ഉണ്ടായിരിക്കും. പിന് ആംറെസ്റ്റ്, സ്പ്ലിറ്റ് പിന് സീറ്റ്, എല്ലാ സീറ്റുകള്‍ക്കും 3-പോയിന്റ് സീറ്റ്ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ക്രോം ഡോർ ഹാന്‍ഡിലുകള്‍, ട്രാക്ഷന്‍ കണ്ട്രോള് സിസ്റ്റം, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇ.ബി.ഡിയും ബ്രേക്ക് അസിസ്റ്റും ഉള്ള എ.ബി.എസ്, ടി.പി.എം.എസ്, പവര്‍ വിന്‍ഡോ, 3.5 ഇഞ്ച് എല്‍.സി.ഡി ഡിസ്പ്ലേ, റൂഫ് റെയിലുകള്‍, സ്പോയിലര്‍, സംയോജിത പിന് ഹാലൊജന്‍ ഹെഡ്ലാമ്പുകള്‍, ഡ്രൈവറുടെ സൗകര്യാർഥം ക്രമീകരിക്കാവുന്ന സ്റ്റിയറിങ്, 12 വാട്ട് ഫ്രണ്ട് പവര്‍ ഔട്ട്ലെറ്റ്, പാര്‍ക്കിങ് സെന്‍സറുകള്‍, 16 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, ക്യാബിന് എയര്‍ ഫില്‍റ്റര്‍ തുടങ്ങി ഫീച്ചറുകളുടെ കൂമ്പാരമാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്.
ഉയര്‍ന്ന മോഡലില്‍ ഡ്യുവല്‍-ടോണ്‍ ബ്രൗണ്‍, ഓറഞ്ച് ഇന്റീരിയര്‍, ലെതറെറ്റ് സീറ്റുകള്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിങ്, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫ്ലോട്ടിങ് 8 ഇഞ്ച് ടച്ച്സ്ക്രീന്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്മാര്‍ട്ട് കീ, 7 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, 6 സ്പീക്കറുകള്‍, ഷാര്കിന് ആന്റിന, 9 ഇഞ്ച് ടച്ച്സ്ക്രീന്‍, ബൈ-പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഹെഡ്ലാമ്പുകളില് എല്‍.ഇ.ഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 360-ഡിഗ്രി ക്യാമറ, ക്രൂയിസ് നിയന്ത്രണം, എല്‍.ഇ.ഡി ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ്കള്‍ തുടങ്ങി അത്യാധുനിക ഫീച്ചറുകളും അധികമായി നല്‍കിയിട്ടുണ്ട്.
മാഗ്നൈറ്റിന്റെ എന്ജിന് ഭാഗത്ത് വലിയ മാറ്റത്തിന് നിസാന്‍ മുതിര്‍ന്നിട്ടില്ല. മുന്‍ മോഡലില്‍ നല്‍കിയിരുന്ന 1.0 ലിറ്റര്‍ എന്‍ജിനില്‍ തന്നെയാണ് വാഹനത്തില്‍ നല്‍കിയിരിക്കുന്നത്. നാചറലി ആസ്പിരേറ്റഡ് എന്ജിന് 72 ബി.എച്ച്.പി. പവറും 96 എന്‍.എം. ടോര്‍ക്കുമാണ് നല്കുന്നതെങ്കില് ടര്‍ബോ എന്ജിന് 100 ബി.എച്ച്.പി. പവറും 160 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി, സി.വി.ടി. എന്നീ ഗിയര്‍ബോക്സുകള്‍ തന്നെയായിരിക്കും ട്രാന്സ്മിഷന് ഒരുക്കുന്നത്. ഫീച്ചറുകളുടെ അടിസ്ഥാനത്തില്‍ മാഗ്നൈറ്റ് ആറ് വേരിയന്റുകളില്‍ ലഭ്യമാണ്. മികച്ച പ്രാരംഭ വില തന്നെയാണ് വലിയ ആകര്‍ഷണം. ബേസ് മോഡലിന് 5.99 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 11.50 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.