മൂവാറ്റുപുഴ: നമസ്ക്കരിക്കാനെന്ന വ്യാജേന പള്ളിയിൽ കയറി നേർച്ചപെട്ടിയിൽനിന്നും പണം കവരാൻ ശ്രമിക്കവെ പിടിയിലായി. പേഴയ്ക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദിലാണ് സംഭവം. കൊല്ലം സ്വദേശി നിസാമുദ്ദീൻ എന്നയാളാണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം. പള്ളിയിൽ കയറിയ ഇയാൾ പള്ളിക്കകത്തെ നേർച്ചപ്പെട്ടി തകർക്കാൻ ഏറെ ശ്രമിച്ചു. ഒടുവിൽ പൂട്ട് തകർത്ത് പെട്ടി തുറന്നപ്പോഴേക്കും പള്ളിയിലെത്തിയ വിശ്വാസി ഇത് കാണുകയായിരുന്നു.
ഇതോടെ മോഷ്ടാവ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. മുസ്ലിം പള്ളികളിൽ കയറി കവർച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറഞ്ഞു.