ദില്ലി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടല്‍ അവസാനിച്ചെങ്കിലും സ്ഥലത്ത് സേനയുടെ തെരച്ചില്‍ തുടരുകയാണ്.
പുല്‍വാമയിലെ നിഹാമയിലുള്ള ഒരു വീടിനുള്ളില്‍ ലക്ഷര്‍ ഇ തോയ്ബയുടെ രണ്ട് ഭീകരര്‍ ഒളിച്ച് താമസിക്കുന്നു എന്ന വിവരം ലഭിച്ചതോടെയാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരര്‍ സുരക്ഷാസേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഇതിനിടെ ഭീകര്‍ ഒളിച്ചിരിക്കുന്നെന്ന് കരുതുന്ന വീടിന് തീപിടിച്ച ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
The post ജമ്മു കശ്മീരിലെ പുല്‍വാമയിലെ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു appeared first on Keralabhooshanam Daily.