രണ്ടാംനിര നേതൃത്വത്തിലേക്ക് ചുമതല കൈമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മന്ത്രി അതിഷിക്കാണ് ഡല്‍ഹി സര്‍ക്കാരിന്റെ ചുമതല. എംഎല്‍എമാരായ ദുര്‍ഗേഷ് പഥക്, സഞ്ജീവ് ഝാ, ദിലീപ് പാണ്ഡെ എന്നിവരുടെയും മറ്റ് നേതാക്കളുടെയും സഹായത്തോടെ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നതനുസരിച്ച് കെജ്രിവാളിന്റെ ഭാര്യ സുനിതയ്ക്ക് യാതൊരു ചുമതലയും നല്‍കിയിട്ടില്ല. എംപി സഞ്ജയ് സിങ്ങിനും ചുമതല നല്‍കിയിട്ടില്ല.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അരവിന്ദ് കെജ്രിവാളിനെ മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. അതിനുശേഷം ആദ്യമായാണ് ചുമതല കെജ്രിവാള് രണ്ടാംനിര നേതൃത്വത്തിലേക്ക് കൈമാറുന്നത്. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്നും ആവശ്യമെങ്കില്‍ ജയിലില്‍ നിന്ന് ഭരിക്കുമെന്നും അറസ്റ്റിനു പിന്നാലെ കെജ്രിവാള് പറഞ്ഞിരുന്നു. ജയിലില്‍നിന്നുതന്നെ ഡല്‍ഹിയിലെ രണ്ട് പ്രധാന വിഷയങ്ങളില്‍ അദ്ദേഹം മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു
The post ഡല്‍ഹി സര്‍ക്കാരിന്റെ ചുമതല അതിഷിക്ക്, സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും appeared first on Keralabhooshanam Daily.